Breaking

Friday, February 21, 2020

ഒരാളെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കുക, അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാറെടുക്കുക

ഭോപ്പാൽ :അടിയന്തരാവസ്ഥ കാലത്തെ ഓർമപ്പെടുത്തി മധ്യപ്രദേശ് കമൽ നാഥ് സർക്കാരിന്റെ പുതിയ ഉത്തരവ്. മാർച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ പുരുഷ ആരോഗ്യപ്രവർത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അതല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറാകണമെന്നുമാണ് ഉത്തരവിലുള്ളത്. കുടുംബാസൂത്രണ പരിപാടിയിൽ പുരുഷന്മാരുടെ പങ്കാളിത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ എത്തിയത്. ദേശീയ കുടുംബാരോഗ്യ സർവേ- 4 പ്രകാരം 0.5 ശതമാനം പുരുഷന്മാർ മാത്രമാണ് മധ്യപ്രദേശിൽ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതൽ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവർത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത ടാർഗെറ്റും ഇവർക്ക് നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2019 -20 കാലയളവിൽ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാൻ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എൻഎച്ച്എം ഡയറക്ടർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. മേൽഉദ്യോഗസ്ഥരോട് മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങൾ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിർദേശമുണ്ട്. ഇവരുടെ പേര് നിർബന്ധിത വിരമിക്കിലിനായി നിർദേശിക്കുമെന്നും വിഞ്ജാപനത്തിൽ പറയുന്നു. ഞങ്ങൾ ബലാൽക്കരമായി ഇതുനടപ്പാക്കണം എന്നല്ല ആവശ്യപ്പെടുന്നത്. ബോധവൽക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കുടുംബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേർ ഉണ്ട്. എന്നാൽ അവർക്ക് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. ഒരു വർഷത്തെ കാലയളവിനുള്ളിൽ ഒരാളെ പോലും ബോധവൽക്കരിച്ച് ഇതിനായി എത്തിക്കാൻ സാധിക്കാത്തത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്.എൻഎച്ച്എം ഡെപ്യൂട്ടി ഡയറക്ടർ ഡോ.പ്രഗ്യ തിവാരി പറയുന്നു. Content Highlights:Bring at least one man for Sterilization or face compulsory retirement: Madhyapradesh NHM


from mathrubhumi.latestnews.rssfeed https://ift.tt/2V8ZB2s
via IFTTT