കൊച്ചി: മനുഷ്യരിലെ ഉറക്കം ക്രമീകരിക്കുന്ന ജൈവഘടികാരത്തിന്റെ താളംതെറ്റലാണ് പലപ്പോഴും വാഹനാപകടത്തിലേക്ക് വഴിവെക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ. ശരീരം ഉറങ്ങാൻ തയ്യാറാകുന്ന പുലർകാലത്ത് അതിനെ മറിക്കടക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാവുന്നത്. ആവശ്യത്തിന് വിശ്രമം ആവശ്യമുള്ള പ്രവൃത്തിയാണ് ഡ്രൈവിങ്. അതില്ലാതാമ്പോൾ ഉറങ്ങാനുള്ള സാധ്യത കൂടും. എത്ര ശ്രമിച്ചാലും അറിയാതെ ഉറക്കത്തിൽപ്പെട്ടുപോകും. വണ്ടി ഓടിക്കുമ്പോൾ തുടർച്ചയായി കോട്ടുവായിടുക, കൂടെക്കൂടെ ശരീരത്തിൽ നുള്ളുക, തുടർച്ചയായി തലവെട്ടിച്ച് ഉന്മേഷം വരുത്താൻ നോക്കുക, കണ്ണ് തിരുമ്മുക... ഇതെല്ലാം ഉറക്കം വരുന്നുവെന്നതിന്റെ സൂചനകളാണ്. ചെയ്യേണ്ടത് ദീർഘദൂര യാത്രപോകുമ്പോൾ മയക്കം അനുഭവപ്പെട്ടാൽ വാഹനം വശത്തൊതുക്കി, അരമണിക്കൂറോളം ഉറങ്ങിയശേഷം യാത്രതുടങ്ങുന്നതാണ് നല്ലത്. കണ്ണിനും ശരീരത്തിനും ആവശ്യമായ വിശ്രമം നൽകിവേണം രാത്രി വാഹനം ഓടിക്കേണ്ടത്. പ്രതികരണശേഷി കുറയും പുലർച്ചെ രണ്ടുമുതൽ നാലുവരെയും ഉച്ചയ്ക്ക് മൂന്ന് കഴിഞ്ഞുള്ള കുറച്ചുസമയവുമാണ് പൊതുവേ അപകടങ്ങൾ ഉണ്ടാവുന്നത്. ഈ സമയങ്ങളിൽ തലച്ചോർ സ്വയംപ്രേരിതമായി പ്രവർത്തനം നിർത്തുന്ന സാഹചര്യമുണ്ട്. ഉറക്കം കീഴടക്കുമ്പോൾ തലച്ചോറും ഞരമ്പുകളും മരവിപ്പിലാവും. പ്രതികരണശേഷി കുറയും. എതിരേവരുന്ന വാഹനങ്ങളുടെ ലൈറ്റ് കണ്ണിലടിക്കുന്നതിലൂടെ കാഴ്ച മങ്ങാനുള്ള സാഹചര്യവും അപകടങ്ങൾക്കിടയാക്കും -ഡോ. റെജി പോൾ, ആസ്റ്റർ മെഡിസിറ്റി കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് Content Highlights:biological clock affects night journey
from mathrubhumi.latestnews.rssfeed https://ift.tt/3bXrKj1
via
IFTTT