മലപ്പുറം: എടവണ്ണക്ക് സമീപം ഒതായിയിൽ ഫർണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവിധ ഇടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അപകടം ഒഴിവായി. കടയില്‍ പെയിന്‍റുകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.
മരമില്ലും ഫര്‍ണിച്ചര്‍ ഷോപ്പും ചേര്‍ന്ന സ്ഥാപനമാണ് തീപിടുത്തത്തിന് ഇരയായത്. ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്.
from Anweshanam | The Latest News From India http://bit.ly/2Hra5mJ
via IFTTT