Breaking

Saturday, May 18, 2019

മീശപിരിയും മടക്കികുത്തും ഇല്ലെങ്കിലും ‘ഇട്ടിമാണി’ കിടുവാണ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . ലൂസിഫർ എന്ന മെഗാഹിറ്റിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചട്ടയും മുണ്ടും ഉടുത്ത്  മാര്‍ഗംകളിയ്ക്ക് ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണാൻ കഴിയുക.
32 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 



from Anweshanam | The Latest News From India http://bit.ly/30pbIZn
via IFTTT