Breaking

Saturday, May 4, 2019

മുസ്‌ലിങ്ങൾ പാല് തരാത്ത പശുക്കളാണെന്ന് അധിക്ഷേപിച്ച്  ബിജെപി എംഎല്‍എ

രാജ്യത്തെ മുസ്‌ലിങ്ങൾ പാല് തരാത്ത പശുക്കളാണെന്ന് അധിക്ഷേപിച്ച്  ബിജെപി എംഎല്‍എ. അസമിലെ ദിബ്റുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാനാണു മുസ്‌ലിങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിലെ മുസ്‍ലിമുകള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അവഹേളിക്കുന്ന പരമാര്‍ശമുണ്ടായത്.

പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സെെക്കിയ പ്രശാന്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2DN4hBQ
via IFTTT