ശുഭരാത്രി എന്ന ചിത്രത്തിന്‍റെ പ്രെമോ വീഡിയോ പുറത്തുവിട്ടു. ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി'. ദിലീപിന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. അനു സിതാരയാണ് ദിലീപിന്‍റെ നായികയായെത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്. വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദമ്ബതികളായാണ് ദിലീപും അനുവും എത്തുന്നത്.നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
from Anweshanam | The Latest News From India http://bit.ly/2PKtL7r
via IFTTT