ലക്നൗ: രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ഉത്തരവാദപ്പെട്ട വ്യക്തിതന്നെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് ജയ ബച്ചൻ. ലക്നൗവിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ജയ ബച്ചൻ വിമർശനം അഴിച്ചുവിട്ടത്. പാർട്ടിയിലേയ്ക്ക് വരുന്ന പുതിയ സ്ഥാനാർഥിയെ പൂർണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി ലക്നൗവിലെ എസ്.പി സ്ഥാനാർഥി പൂനം സിൻഹയുടെപ്രചാരണ പരിപാടിയിൽ സംസാരിക്കവേ ജയ ബച്ചൻ പറഞ്ഞു. പൂനം സിൻഹയുടെ വിജയം ഉറപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും. പൂനം സിൻഹയുമായി കഴിഞ്ഞ നാൽപതു വർഷത്തെ ബന്ധം തനിക്കുണ്ടെന്നും അവർ വ്യക്തമാക്കി. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നടനും ബിഹാറിലെ പട്നസാഹിബ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശത്രുഘൻ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ. ഏപ്രിൽ 16ന് ആണ് അവർ സമാജ്വാദി പാർട്ടിയിൽ ചേർന്നത്. ലക്നൗ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജ്നാഥ് സിങ്ങും കോൺഗ്രസിന്റെ ആചാര്യ പ്രമോദ് കൃഷ്ണനുമാണ് പൂനം സിൻഹയുടെ എതിരാളികൾ. Content Highlights:Those Responsible For Protecting Nation Creating Chaos, Jaya Bachchan, Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2WhiVYY
via
IFTTT