കൊച്ചി: വിൽപ്പനയ്ക്ക് എത്തിച്ച രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പിൽ അശോക് കുമാറിന്റെ മകൻ പ്രഭു (22) വിനെയാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ളാറ്റ്ഫോമിനു സമീപം കർഷക റോഡിൽ നിന്നു കടവന്ത്ര പോലീസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പർ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വിൽപ്പന ഏജന്റുമാർക്കു വിൽക്കുന്നതിനായി തിരൂപ്പൂരിൽനിന്നു ട്രെയിൻ മാർഗം കൊണ്ടുവന്നതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ചെറിയ പൊതികൾ ഇയാൾ സ്വന്തം നിലയിൽ വിൽപന നടത്തുകയും ചെയ്യും. നഗരത്തിലേക്ക് വലിയതോതിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര എസ്ഐ കിരൺ സി. നായർ, സീനിയർ സിപിഒമാരായ രതീഷ്കുമാർ, പ്രദീപ്, സിപിഒ ബിജു എന്നിവർ ചേർന്നാണ്ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. content highlights:kallada bus staff arrested in ganja case
from mathrubhumi.latestnews.rssfeed http://bit.ly/2Y3YiAj
via
IFTTT