Breaking

Monday, May 20, 2019

കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും

കോട്ടയം: കെവിന്‍ വധകേസില്‍ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും. ഭാര്യവീട്ടുകാരുടെ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കുന്നതാണ്. പ്രതികളുടെ സുഹൃത്തുക്കളായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും.പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊലക്കത്തിക്കിരയായ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റെ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക.

എന്നാല്‍ കേസിലെ സാക്ഷിയായ ഇംതിയാസ് മൊഴി മാറ്റി പറഞ്ഞിരുന്നു. പോലീസ് ഫോണ്‍ കണ്ടെടുത്തതിനു സാക്ഷിയായിരുന്നു ഇംതിയാസ്. ഇയാള്‍ പിന്നീട് ഈ  മൊഴി മാറ്റി പറയുകയായിരുന്നു. ഫസല്‍ ഷെരീഫിന്റെ വീട്ടില്‍നിന്നും എന്തൊക്കെയോ എടുക്കുന്നതു കണ്ടു. എന്നാല്‍ ഫോണ്‍ എടുക്കുന്നത് കണ്ടില്ലെന്നും കുട്ടിക്കാലം മുതല്‍ ഫസലിനെ അറിയാം അവനെ ശിക്ഷിക്കരുതെന്നാണ് ആഗ്രഹമെന്നും എന്നതായിരുന്നു ഇംതിയാസിന്റെ മൊഴി. കെവിന്‍ വധക്കേസില്‍ ഇതുവരെ ആറുപേരാണ് മൊഴിമാറ്റിയിരിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2WcjvKN
via IFTTT