Breaking

Friday, May 3, 2019

ബിഹാറില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊല്‍ക്കത്ത: 44 കാരനായ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ അരാറിയിലെ ദക് ഹരിപൂര്‍ ഗ്രാമത്തില്‍ റോബര്‍ട്‌സ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കന്നുകാലികളെ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു സംഭവം. മഹേഷ് യാദവ് എന്നയാളാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് വ്യാഴാഴ്ച മരിച്ചത്. 

മഹേഷ് യാദവും രണ്ടു സഹായികളും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഇയാള്‍ മുമ്പും നിരവധി തവണ കന്നുകാലി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2VL9Jis
via IFTTT