Breaking

Friday, May 3, 2019

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് രാവിലെയാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്നു.

തുടര്‍ന്ന് ഭീകരര്‍ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് കൂടുതല്‍ ഭീകരരുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.



from Anweshanam | The Latest News From India http://bit.ly/2Y3wN9H
via IFTTT