Breaking

Monday, May 27, 2019

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍തീപ്പിടിത്തം

ഫോട്ടോ: ടി കെ പ്രദീപ് കുമാർ കൊച്ചി: എറണാകുളം ബ്രോഡ്വേയിൽ വൻതീപ്പിടിത്തം. വസ്ത്രവ്യാപാരസ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഇത് അടുത്ത കടകളിലേക്ക് പടരുകയായിരുന്നു. രാവിലെ പത്തുമണിയോടെയാണ് സംഭവം. മൂന്നുനിലക്കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. നാലു യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബ്രോഡ് വേയിലെ പഴയ കെട്ടിടങ്ങളിലൊന്നിനാണ് തീപിടിച്ചത്. മറ്റു കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കുന്നുണ്ട്. തുണി, ഓയിൽ തുടങ്ങിയ വസ്തുക്കൾ വിൽക്കുന്ന കടകൾക്കു സമീപമാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഫോട്ടോ: ടി കെ പ്രദീപ് കുമാർ ഫോട്ടോ: ടി കെ പ്രദീപ് കുമാർ content highlights:fire breaks out in kochi


from mathrubhumi.latestnews.rssfeed http://bit.ly/2Xb3Ski
via IFTTT