Breaking

Wednesday, May 29, 2019

മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കണമെന്നും നടപടിയെടുക്കാന്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

അബ്ദുള്ളക്കുട്ടിക്ക് സിപിഎമ്മില്‍ നിന്ന് പുറത്തുപോയപ്പോള്‍ ലഭിച്ച ഇടത്താവളമായിരുന്നു കോണ്‍ഗ്രസ്. സിപിഎമ്മില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് അക്ഷന്തവ്യമായ അപരാധമാണ്. വര്‍ഷങ്ങളോളെ അഹോരാത്രം കഷ്ടപ്പെട്ട കുറേ പേര്‍ പാര്‍ട്ടിയില്‍ അവസരം കിട്ടാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പെട്ടന്ന് വന്ന് എല്ലാ അനുകൂല്യങ്ങളും അനുഭവിക്കുന്നത് ശരിയല്ല. അബ്ദുള്ളക്കുട്ടിയുടെ ശരീരം കോണ്‍ഗ്രസിലും മനസ്സ് ആര്‍എസ്എസിലുമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 



from Anweshanam | The Latest News From India http://bit.ly/2YYP7Bz
via IFTTT