Breaking

Wednesday, May 29, 2019

ക​വി​താ ​മോ​ഷ​ണ വിവാദം; പ്രി​ന്‍​സി​പ്പ​ല്‍ യു​ജി​സി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ശ്രീ​കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ അ​ധ്യാ​പി​ക ദീ​പ​നി​ശാ​ന്ത് ക​വി​ത മോ​ഷ്ടി​ച്ചെ​ന്ന ​സം​ഭ​വ​ത്തി​ല്‍ യു​ജി​സി​ക്ക് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗം ചേ​ര്‍​ന്ന് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൂ​ടി ക്രോ​ഡീ​ക​രി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ ഈ​ശ്വ​രി യു​ജി​സി​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദീ​പ​നി​ശാ​ന്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും റി​പ്പോ​ര്‍​ട്ടി​നൊ​പ്പം ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. 

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് യു​ജി​സി പ്രി​ന്‍​സി​പ്പ​ലി​നോ​ട് നോ​ട്ടീ​സ് മു​ഖാ​ന്തി​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന കോ​ളേ​ജാ​യ​തി​നാ​ല്‍ ബോ​ര്‍​ഡി​ന്‍റെ അ​ഭി​പ്രാ​യ​വും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രാ​ഞ്ഞ് ബോ​ര്‍​ഡ് ഈ ​വി​ഷ​യ​ത്തി​ല്‍ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. ക​വി​ത​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​നു പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.
 



from Anweshanam | The Latest News From India http://bit.ly/2X9vNko
via IFTTT