Breaking

Friday, May 17, 2019

പ്ലസ് വൺ അപേക്ഷകൾ മെറിറ്റ് സീറ്റിന്റെ ഇരട്ടിയിലധികം

ഹരിപ്പാട്:ഹയർസെക്കൻഡറി പ്രവേശനത്തിനായി സംസ്ഥാനത്ത് ലഭിച്ചത് മെരിറ്റ് സീറ്റുകളുടെ ഇരട്ടിയിലധികം അപേക്ഷകൾ. വ്യാഴാഴ്ച വൈകീട്ട് പൊതുവിഭാഗത്തിലെ അപേക്ഷാസമർപ്പണം പൂർത്തിയായപ്പോൾ 4,99,030 കുട്ടികളാണ് അപേക്ഷിച്ചത്. സംസ്ഥാനത്ത് 2,39,044 മെരിറ്റ് സീറ്റിലേക്കാണ് ഏകജാലകം വഴി പ്രവേശനം നൽകുന്നത്. കഴിഞ്ഞ അധ്യയന വർഷം പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ 20 ശതമാനം സീറ്റ് വർധന നടപ്പാക്കിയതിനാൽ ഒരു ബാച്ചിൽ 60 സീറ്റുവീതം പരിഗണിച്ചാണ് അലോട്ട്മെന്റ് നടത്തിയത്. ഇത്തവണ സീറ്റുവർധനയുണ്ടായില്ല. ഇതിനാൽ ബാച്ചിൽ 50 സീറ്റുവീതമാണ് കണക്കാക്കുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുമ്പോൾ സീറ്റ് വർധിപ്പിക്കുമെന്നാണ് വിവരം. അപേക്ഷകരുടെ എണ്ണത്തിൽ പതിവുപോലെ മലപ്പുറം ജില്ലയാണ് മുന്നിൽ- 83,894 അപേക്ഷകരാണ് മലപ്പുറത്തുള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും പിന്നിൽ. എസ്.എസ്.എൽ.സി. പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യതനേടിയവരാണ് അപേക്ഷകരിൽ 87 ശതമാനവും. ഈ വിഭാഗത്തിലെ അപേക്ഷകർ 4,34,816 ആണ്. സി.ബി.എസ്.ഇ. സിലബസിൽനിന്ന് 48,728 കുട്ടികൾ അപേക്ഷിച്ചു. ഐ.സി.എസ്.ഇ.- 4605, ഇതര സംസ്ഥാനങ്ങളിലെ പത്താം ക്ലാസ് ജയിച്ചവരും മറ്റും -10,881 ജില്ല - ആകെ അപേക്ഷകൾ, എസ്.എസ്.എൽ.സി,. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., മറ്റുള്ളവർ, സ്പോർട്സ് ക്വാട്ടഎന്ന ക്രമത്തിൽ തിരുവനന്തപുരം - 38838, 33572, 4046, 248, 972, 45 കൊല്ലം - 37275, 31833, 3972, 838, 632, 108 പത്തനംതിട്ട - 16330, 13665, 2219, 298, 148, 71 ആലപ്പുഴ - 28955,23955, 3740, 632, 628, 49 കോട്ടയം - 26881, 21716, 4015, 396, 754, 67 ഇടുക്കി - 14816, 12381, 1699, 149, 587, 30 എറണാകുളം - 42051, 33592, 6697, 792, 970, 11 തൃശ്ശൂർ - 44041, 37168, 5463, 478, 932, 147 പാലക്കാട് - 47089, 42503, 3171, 170, 1245, 58 കോഴിക്കോട് - 50188, 45438, 3572, 182, 996, 8 മലപ്പുറം - 83894, 78531, 4111, 56, 1196, 82 വയനാട് - 12441, 10907, 853, 104, 577, 102 കണ്ണൂർ - 37256, 32861, 3494, 163, 738, 3 കാസർകോട് - 18975, 16694, 1676, 99, 506, 80 ആകെ - 499030, 434816, 48728, 4605, 10881, 965 Content Highlights: Plus One Admissions, Higher Secondary Admissions, VHSE Admissions


from mathrubhumi.latestnews.rssfeed http://bit.ly/2YyQXZK
via IFTTT