Breaking

Friday, May 17, 2019

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരികെ വിളിച്ചു

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പഞ്ചാബിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരിച്ചുവിളിച്ചു. ബറ്റാലിയൻ ഡിഐജിയുടെ നിർദേശപ്രകാരമാണ് നടപടി. പോസ്റ്റൽ ബാലറ്റ് ക്രമക്കേടി ഇന്റലിജൻസ് അന്വേഷണത്തിൽ പരാമർശമുള്ള മണിക്കുട്ടൻ ഉൾപ്പെടെയുള്ള നാല് പോലീസുകാരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് തിരികെ വിളിച്ചത്. കുറ്റം തെളിഞ്ഞാൽ അച്ചടക്ക നടപടി ഇവർക്ക് നേരിടേണ്ടിവരും. വെള്ളിയാഴ്ച വൈകിട്ടുതന്നെ ഇവർ കേരളത്തിലെത്തുമെന്നാണ് വിവരം. വിഷയത്തിൽ വൈശാഖ് എന്ന പോലീസുകാരനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർ നടപടിയെന്ന നിലയ്ക്കാണ് പോലീസുകാരെ തിരികെ വിളിച്ചതെന്നാണ് സൂചന. വട്ടപ്പാറ പോസ്റ്റോഫീസിൽ കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകൾ വന്ന സംഭവം വിവാദമായിരുന്നു. പോസ്റ്റൽ ബാലറ്റുകളെല്ലാം മണിക്കുട്ടൻ എന്ന പോലീസുകാരന്റെ വിലാസത്തിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെ പോസ്റ്റൽ ബാലറ്റ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. Cotent Highlights:Postal Ballot Controversy, Kerala Police, 2019 loksabha Election


from mathrubhumi.latestnews.rssfeed http://bit.ly/2Qb9nfV
via IFTTT