ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ദേശീയ ബാലാവകാശ കമ്മീഷന് കത്തയച്ചു. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ നിരവധി കുട്ടികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയും തെരഞ്ഞെടുപ്പു കമ്മീഷന് അയച്ച കത്തില്‍ ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്ത സംഭവം ഗുരുതരമായി കാണണമെന്നുമാണ് ബാലാവകാശ കമ്മീഷന് കത്തില്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുന്നതിനിടെയാണ് കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കാവല്ക്കാരന് കള്ളനെന്ന കോണ്‍ഗ്രസിന്റെ പ്രചാരണ വാചകത്തിനൊപ്പം കുട്ടികള്‍ അസഭ്യ പ്രയോഗവും നടത്തുകയായിരുന്നു. എന്നാല്‍, കുട്ടികള്‍ ഇത്തരം മോശം പദപ്രയോഗങ്ങള്‍ നടത്തരുതെന്നു പ്രിയങ്ക വിലക്കിയിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
from Anweshanam | The Latest News From India http://bit.ly/2DK70Mh
via IFTTT