Breaking

Friday, May 3, 2019

അമിത് ഷാ ‘കൊലക്കേസ് പ്രതി’ എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ്. അമിത്ഷാ കൊലക്കേസിലെ പ്രതിയെന്ന പരാമര്‍ശം പെരുമാറ്റചട്ടലംഘനമല്ലെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് ക​മ്മീ​ഷ​ന്‍ ഇ​തു സം​ബ​ന്ധി​ച്ചു സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പ​രാ​തി​യി​ല്‍ രാ​ഹു​ലി​നു ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്. 

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​കു​റ്റ​വി​മു​ക്ത​നാ​യ കേ​സ് രാ​ഹു​ല്‍ കു​ത്തി​പ്പൊ​ക്കി​യ​ത്. കൊ​ല​ക്കേ​സ് ആ​രോ​പി​ത​നാ​യ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍... കൊ​ള്ളാം, എ​ന്തു ഗാം​ഭീ​ര്യ​മാ​ണ​തി​ന്... നി​ങ്ങ​ള്‍ ജ​യ് ഷാ​യു​ടെ പേ​ര് കേ​ട്ടി​ട്ടു​ണ്ടോ. അ​ദ്ദേ​ഹം ഒ​രു മാ​ന്ത്രി​ക​നാ​ണ്. മൂ​ന്നു മാ​സം കൊ​ണ്ട് അ​ദ്ദേ​ഹം വെ​റും 50,000 രൂ​പ 80 കോ​ടി​യാ​ക്കി മാ​റ്റി- എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

2005-ല്‍ ​ന​ട​ന്ന സൊ​ഹ്റാ​ബു​ദീ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം. കേ​സി​ല്‍ പ്ര​തി​യാ​യ അ​മി​ത് ഷാ​യെ തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു. വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​ത്ത സി​ബി​ഐ ന​ട​പ​ടി​ക്കെ​തി​രാ​യ ഹ​ര്‍​ജി​യും അ​ടു​ത്തി​ടെ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി.

 അതേസമയം പരാമര്‍ശത്തില്‍ അഹമ്മദാബാദ് കോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു. പരാമര്‍ശം അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച്‌ ബി.ജെ.പി പ്രാദേശിക നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസ് ജൂലായ് ആറിന് വീണ്ടും പരിഗണിക്കും.



from Anweshanam | The Latest News From India http://bit.ly/2WnZMoo
via IFTTT