Breaking

Thursday, May 23, 2019

ദുബായിൽ ആദ്യമായി ഗോൾഡൻ കാർഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്

ദുബായ്: ദുബായിൽ ആദ്യ ഗോൾഡൻ കാർഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് കാർഡ് കൈപ്പറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫീസിൽ കഴിഞ്ഞദിവസം ഇവർക്ക് പാസ്പോർട്ടിൽ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യക്കാർ ഗോൾഡൻ കാർഡ് ഏറ്റുവാങ്ങിയത്. Content Highlights:Dubai, Golden card


from mathrubhumi.latestnews.rssfeed http://bit.ly/2HPgzui
via IFTTT