പൂച്ചാക്കല്‍: ഓട്ടോയും ബൈക്കും കൂട്ടിഇടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം മരട് കുണ്ടന്നൂര്‍ നെടുപറമ്പില്‍ എന്‍ ജെ പീറ്റര്‍ ഫെലിക്‌സ് (57) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചേര്‍ത്തല ചേലാട്ട് വീട്ടില്‍ സി ആര്‍ മധുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് ചേര്‍ത്തല-അരൂക്കുറ്റി റോഡിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ പീറ്റര്‍ ഫെലിക്‌സിനെ ഉടന്‍ തന്നെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .
from Anweshanam | The Latest News From India http://bit.ly/2LTY8tY
via IFTTT