Breaking

Sunday, May 19, 2019

കല്ലട കേസിൽ നാടകീയ നീക്കങ്ങൾ ; പ്രതികൾക്ക് ജാമ്യം

കൊച്ചി∙ കല്ലട ബസിലെ യാത്രക്കാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം . അന്വേഷണസംഘം തിരിച്ചറിയ‍ൽ പരേഡ് നടത്താന്‍ നിശ്ചയിച്ചതിനു മൂന്നുദിവസം മുൻപേ പ്രതികൾ ജാമ്യംനേടി പുറത്തിറങ്ങാന്‍ തുടങ്ങി. കേസിന്റെ സാഹചര്യം കോടതിയെ അറിയിക്കാതിരിക്കാൻ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഒളിച്ചുകളി നടന്നുവെന്നാണ് വ്യക്തമാകുന്നത്.നിസാര വാക്കുതർക്കത്തിന്റെ പേരിൽ സ്വന്തം ബസിലെ യാത്രക്കാരെ ആക്രമിച്ച സുരേഷ് കല്ലട ജീവനക്കാരുടെ  പ്രവർത്തിക്കെതിരെ നാടുമുഴുവൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു ഏഴ് പേരെ അറസ്റ്റ് ‌ചെയ്‌തത്. അതേസമയം കേസ് അട്ടിമറിച്ച് പ്രതികളെ സഹായിക്കാനും പിന്നാലെ നീക്കം തുടങ്ങിയിരുന്നു.എന്നാൽ അറസ്റ്റിലായവരെ പരാതിക്കാരുടെ മുന്നിലെത്തിച്ചു തിരിച്ചറിയല്‍ പരേഡ് നടത്താൻ പൊലീസ് തീരുമാനിച്ചതോടെ അതിന് മുൻപേ ജാമ്യം അനുവദിക്കാൻ സാധിക്കില്ല എന്ന്  കോടതി നിലപാടെടുത്തു. ‌തിങ്കളാഴ്ച ഇത് നടത്താൻ തയ്യാറെടുത്തിരിക്കെ വെള്ളിയാഴ്ചയാണ് ജില്ലാ സെഷൻസ് കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചത്.

ഉത്തരവ് വന്നയുടൻ ജാമ്യത്തുക കെട്ടിവച്ച് മൂന്നാംപ്രതി പുറത്തിറങ്ങി. മറ്റ് പ്രതികളും തയ്യാറെടുക്കുമ്പോൾ ജാമ്യം അനുവദിച്ച അതേ കോടതി തന്നെ ഇടപെട്ടു തിരിച്ചറിയൽ പരേഡ് വരെ പ്രതികളെ പുറത്തുവിടുന്നതു വിലക്കി. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണസംഘം.

പ്രതികളുടെ ജാമ്യത്തെ എതിർത്ത് അന്വേഷണ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ സ്റ്റ്യുവർട്ട് കീലർ പ്രോസിക്യുട്ടർക്കു കൃത്യമായി റിപ്പോർട്ട് കൈമാറിയതായി പൊലീസ് വ്യക്‌തമാക്കുന്നു.ജാമ്യത്തെ എതിർക്കാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനമായി അടിവരയിട്ട് കാണിച്ചത്, ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് അഥവാ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കുന്നു എന്നതുതന്നെയാണ്. കോടതിയിൽ എതിർക്കേണ്ടത് സർക്കാർ അഭിഭാഷകനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യത്തെ എതിർത്താൽ മറിച്ചൊരു തീരുമാനവും കോടതിയിൽ നിന്നു ഉണ്ടാകാൻ സാധ്യതയില്ല.



from Anweshanam | The Latest News From India http://bit.ly/2LSHNFI
via IFTTT