കൊച്ചി : എറണാകുളത്ത് വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം. ബ്രോഡ് വേയിലുള്ള ഭദ്രാ ടെക്സ്റ്റയിൽസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായ ബ്രോഡ് വേ മാര്‍ക്കറ്റ് വളരെ ഇടുങ്ങിയതും തിരക്കേറിയതുമാണ്. കൊച്ചി റിഫൈനറിയുടെയും, സൈന്യത്തിന്റെയും അഗ്നിശമന യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India http://bit.ly/2VSJR0n
via IFTTT