Breaking

Saturday, May 18, 2019

നാളെ നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും 

ന്യൂഡൽഹി: പതിനേഴാമത് ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് സ്ഥാനാർത്ഥികളും പാർട്ടികളും വോട്ട് ഉറപ്പിക്കാനുള്ള അവസാന വട്ട നിശബ്‌ദ പ്രചാരണത്തിലാണ്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.

ഉത്തർപ്രദേശിലെയും പഞാബിലെയും 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെയും മധ്യ പ്രാദേശിലെയും 8 മണ്ഡലങ്ങളിലും ജാർഖണ്ഡിലെ 3 മണ്ഡലങ്ങളിലും ഹിമാചൽ പ്രദേശിലെ 4 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിലെ ഒരു മണ്ഡലത്തിലും  അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. ഏറെ പ്രശനങ്ങൾ ഉണ്ടായ പശ്ചിമബംഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകിട്ട് പുറത്തു വരും.



from Anweshanam | The Latest News From India http://bit.ly/2w43iZH
via IFTTT