Breaking

Tuesday, May 28, 2019

ഉത്തരകടലാസ് തിരുത്തിയ സംഭവം; ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ ജാമ്യഹര്‍ജി ചൊവാഴ്ച പരിഗണിക്കും

കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ ജാമ്യഹരജി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത് മാറ്റിയത്. 
നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫുമായ കെ. റസിയയുടെ ജാമ്യാപേക്ഷയും ഇതോടൊപ്പം പരിഗണിക്കും.

അതേസമയം ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.  



from Anweshanam | The Latest News From India http://bit.ly/2Qv4uP1
via IFTTT