ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ താനും കൊല്ലപ്പെട്ടേക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിൽ തിരഞ്ഞെടുപ്പ്പ്രചാരണം നടത്തുന്നതിനിടെ പ്രാദേശിക ടി.വി. ചാനലിന് നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ദിരാഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യോഗസ്ഥരാൽതാനും ഒരുദിവസം കൊല്ലപ്പെട്ടാക്കാം. ബി.ജെ.പി. പിന്നാലെയാണ്. ഒരുനാൾ അവർ എന്നെ കൊലപ്പെടുത്തും. തന്റെസുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ബി.ജെ.പി.യെ എല്ലാകാര്യങ്ങളും അറിയിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ഡൽഹിയിൽ റോഡ് ഷോയ്ക്കിടെ അരവിന്ദ്കെജ്രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ ആൾ ഡൽഹി മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു. ആക്രമണത്തിന് പിന്നിൽ ആംആദ്മി പ്രവർത്തകനാണെന്നായിരുന്നു ഡൽഹി പോലീസിന്റെ വാദം. എന്നാൽ സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ ആരോപണം. Content Highlights:delhi cm aravind kejriwal says he will be assassinated like Indira Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2VNcGA8
via
IFTTT