Breaking

Sunday, May 19, 2019

വ‌ട‌ക‌ര‌യില്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് വെട്ടേറ്റ സംഭവം; പിന്നില്‍ സിപിഎമ്മെന്ന് മുല്ലപ്പള്ളി

വ​ട​ക​ര: സി​പി​എം വി​മ​ത​നും വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ സി.​ഒ.​ടി. ന​സീ​റി​ന് നേരെയുണ്ടായ ആക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറ‍ഞ്ഞു.

ഇന്ന് വൈകിട്ടാണ് വ‌ട‌ക‌ര‌യിലെ സ്വ‌ത‌ന്ത്ര‌ സ്ഥാനാര്‍ഥി സി.ഒ.ടി ന‌സീറിന് വെട്ടേറ്റത്. ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്. 

പ​രി​ക്കേ​റ്റ ന​സീ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​എം കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ന​സീ​ര്‍ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു.
 



from Anweshanam | The Latest News From India http://bit.ly/2YwJRVi
via IFTTT