കൊല്ലം: ട്രെയിൻ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകും. തിരുവനന്തപുരം - മുംബൈ സിഎസ്ടി എക്സ്പ്രസിന്‍റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ ആറ് മണിയോടെ കൊല്ലം ജംഗ്ഷന്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് എഞ്ചിന്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് ഇതുവഴി പോകേണ്ട മറ്റ് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനതതാബ്ദി,പരശുറാം എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ ട്രെയിനുകളാണ് പകുതി വഴിയില്‍ പിടിച്ചിട്ടിരിക്കുന്നത്. ട്രെയിന്‍ മാറ്റാന്‍ ശ്രമം തുടരുകയാണ്. ഇതിനാല്‍ കൊല്ലം വഴി പോകുന്ന ട്രെയിനുകൾ എല്ലാം അരമണിക്കൂറോളം വൈകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2Hole7D
via IFTTT