കോട്ടയം: കോട്ടയത്ത് ക്ലബ്ബിൽ കളിയാക്കിയതിനെ ചൊല്ലി ഒരാൾക്ക് കുത്തേറ്റ് മരിച്ചു. ഉഴവൂർ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. ചേറ്റുകുളം ക്ലബ്ബിൽ രാത്രി കറന്‍റ് പോയപ്പോൾ ആയിരുന്നു സംഭവം.
സജിയെ കുത്തിയ പ്രതി പുതുവേലി സ്വദേശി ധനൂപിനെ പൊലീസ് പിടികൂടി. ഇയാളെ ക്ലബ്ബിൽ വെച്ച് കളിയാക്കിയതിനെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
from Anweshanam | The Latest News From India http://bit.ly/2HyIiiR
via IFTTT