Breaking

Monday, May 27, 2019

കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ക്കെതിരെ സിബിഐയുടെ ലുക്കൗട്ട് സര്‍ക്കുലര്‍

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മമത ബാനർജിയുടെവിശ്വസ്തനും കൊൽക്കത്ത മുൻ പോലീസ് കമ്മിഷണറുമായിരുന്ന രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജീവ് കുമാർ തെളിവ് നശിപ്പിക്കുകയും പ്രതികളെ സരക്ഷിക്കുകയും ചെയ്തുവെന്നാണ് കരുതുന്നതെന്നും അതുകൊണ്ട് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐ. സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. അദ്ദേഹം വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായിരാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരുന്നു 2500 കോടിരൂപയുടെ ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, അദ്ദേഹം പ്രതികളെ സഹായിക്കുന്നതിനായി തെളിവ് നശിപ്പിക്കുകയും കുറ്റാരോപിതരായ രാഷ്ട്രീയപ്രവർത്തകരെ സംരക്ഷിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 2013 ൽ മമത ബാനർജിയാണ് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടർന്ന് 2014 ൽ കേസ്സിബിഐയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. Content Highlights:CBI, LoC, ex-Kolkata Police chief, saradha chit fund scam


from mathrubhumi.latestnews.rssfeed http://bit.ly/2W2QT7u
via IFTTT