Breaking

Monday, May 27, 2019

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ബി ജെ പി പ്രചാരണവിഷയമാക്കില്ല

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചതിനാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി ശബരിമല പ്രചാരണവിഷയമാക്കില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്ന വട്ടിയൂർക്കാവിൽ വികസനമാണ് പ്രചരണവിഷയമെന്ന് ബി ജെ പി ജില്ലാ നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയസാധ്യത കൂടുതൽ വികസന മാതൃകകൾക്കാണെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് കുമാർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണവിഷയമാക്കിയതിലൂടെ ന്യൂനപക്ഷ ധ്രുവീകരണം എതിരായി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണതന്ത്രം ബി ജെ പി മാറ്റുന്നത്. നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ളത് വട്ടിയൂർക്കാവിലാണ്. ഇവിടെ ശബരിമല പ്രചാരണവിഷയമാക്കില്ല. മണ്ഡലത്തിൽ വികസനമാകും പ്രചാരണവിഷയമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ നേതൃത്വം വ്യക്തമാക്കി. കുമ്മനം രാജശേഖരനെ വികസന വക്താവായി ഉയർത്തിക്കാട്ടാൻ ശ്രമിച്ചെങ്കിലും ശബരിമല വിഷയത്തിലൂടെ ന്യൂനപക്ഷ ഏകീകരണമുണ്ടായതിനാൽ അത് ഫലപ്രദമായില്ല. തിരുവനന്തപുരം മണ്ഡലത്തിൽ ബി ജെ പിക്ക് കിട്ടാവുന്നതിന്റെ വോട്ടുകൾ പരമാവധി ആയിക്കഴിഞ്ഞെന്നും നേതൃത്വം വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണതന്ത്രം മാറ്റാൻ ബി ജെ പി ഒരുങ്ങുന്നത് content highlights:BJP will not use sabarimala issue in legislative assembly byelection


from mathrubhumi.latestnews.rssfeed http://bit.ly/30DHBgW
via IFTTT