Breaking

Saturday, May 4, 2019

കണ്ണൂരിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് സ്ഥിരീകരിച്ച മീണയുടെ പ്രസ്താവന സിപിഎം സമ്മർദ്ദം മൂലമെന്ന് ലീഗ്

തിരുവനന്തപുരം: കണ്ണൂരിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ പ്രസ്താവന സിപിഎം സമ്മർദ്ദം മൂലമെന്ന് ലീഗ്. സിപിഎം നിരന്തരമായി ആവശ്യപ്പെട്ടതിന്‍റെ പേരിലാകാം ടിക്കാറാം മീണയുടെ വാർത്താ സമ്മേളനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. 

ഏകപക്ഷീയമായി സിപിഎമ്മിനെതിരെ മാത്രം നടപടിയെടുക്കുന്നുവെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ മീണ ബാലൻസ് ചെയ്തതാകാം എന്നാണ് തന്‍റെ ഊഹമെന്ന് മജീദ് പറഞ്ഞു. 

കള്ളവോട്ട് പോലുള്ള കാര്യങ്ങളിൽ തെറ്റിനെ തെറ്റായി കാണണമെന്ന നിലപാടാണ് ലീഗിന്‍റേത്. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കണം. കൂടുതൽ കാര്യങ്ങൾ കണ്ണൂർ ജില്ലാ ലീഗ് കമ്മിറ്റിയോട് ചോദിച്ചിട്ട് മാത്രമേ പറയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
 



from Anweshanam | The Latest News From India http://bit.ly/2PMAXAc
via IFTTT