Breaking

Saturday, May 4, 2019

സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും തെറ്റായ നയങ്ങള്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തെ പിറകോട്ടടിക്കുന്നു : തമ്പാനൂര്‍ രവി

തിരുവനന്തപുരം: സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും തെറ്റായ നയങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തെ പിറകോട്ടടിക്കുന്നുവെന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. 
രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്റെ 64-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.


സ്വകാര്യമേഖലയ്ക്ക് ഗുണം ലഭിക്കുന്ന നടപടികളാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതിന് സര്‍ക്കാര്‍ കുടപിടിക്കുന്നു. മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹനടപടികളെ തിരുത്താന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ല. പ്രകടനപത്രികയില്‍ മോഹനവാഗ്ദാനം നല്‍കി അധികാരത്തിലെത്തിയശേഷം കെ.എസ്.അര്‍.ടി.സിയെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ ഒരുനടപടിയും പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
     

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്  കെ.എസ്.ആര്‍.ടി.സിയുടേയും ജീവനക്കാരുടേയും സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെത്. പി.എസ്.സി വഴി 20235 പേരെ നിയമിക്കുകയും 4000 ത്തോളം എംപാനുലുകരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. 

കൂടാതെ ശമ്പള പരിഷ്‌ക്കരണം,ഡി.എ, പ്രമോഷന്‍ എന്നിവ ഏറ്റവും കൂടുതല്‍ നല്‍കുകയും 2500 പുതിയ ബസുകള്‍ നിരത്തിലിറക്കുകയും ചെയ്തു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കെ.എസ്.അര്‍.ടി.സിയെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും 1000ത്തോളം ബസ് സര്‍വീസ് നിര്‍ത്തലാക്കിയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിച്ചെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
 



from Anweshanam | The Latest News From India http://bit.ly/2LixkDn
via IFTTT