Breaking

Wednesday, May 29, 2019

കൊല്ലാൻ ഗൂഢാലോചന നടത്തിയത് ഷംസീർ എംഎൽഎ ആണെന്ന നസീറിന്റെ വാദം തള്ളി സിപിഎം; പാർട്ടി പ്രതിരോധത്തിൽ 

കോഴിക്കോട്: വടകരയിലെ വിമത സ്ഥാനാർത്ഥി സി ഒ ടി നസീറിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ്. അതേസമയം തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് തലശ്ശേരി എംഎൽഎ എ എൻ ഷംസീറാണെന്ന നസീറിന്റെ ആരോപണം സി പി എം തള്ളി. എന്നാൽ, കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളും സിപിഎം അനുഭാവികൾ ആണെന്നതിനാൽ സിപിഎം പ്രതിരോധത്തിലാണ്.

ഈ മാസം പതിനെട്ടാം തീയതിയാണ് തലശ്ശേരി കായത്ത് റോഡിൽ വച്ച് സിഒടി നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. ആക്രമണം ആസൂത്രണം ചെയ്തത് തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണ് എന്നാണ് നസീർ കരുതുന്നത്. സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി ചോദ്യചെയ്തതിനാൽ ഷംസീറിന് തന്നോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നും നസീർ പറയുന്നു. കേസിലെ ഗൂഡാലോചനകൂടി പുറത്തുകൊണ്ടുവരണമെന്നാണ് നസീറിന്റെ ആവശ്യം. 

എന്നാൽ, നസീറിനെ വെട്ടിയ കതിരൂർ സ്വദേശി അശ്വന്ത്, പ്രതികളെ സഹായിച്ച കൊളശേരി സ്വദേശി സോജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേരെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും ഇവരുടെ അറസ്റ്റും ഉടനുണ്ടാകുമെന്നും തലശ്ശേരി പൊലീസ് അറിയിച്ചു.



from Anweshanam | The Latest News From India http://bit.ly/2Wufn98
via IFTTT