Breaking

Saturday, May 18, 2019

കേരളത്തിലും കേന്ദ്രത്തിലും ബിജെപി മുന്നേറ്റം ഉണ്ടാകുമെന്ന് കെ .സുരേന്ദ്രൻ

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ശക്തമായ  മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ .
കേരളത്തിൽ ബിജെപി ഏറ്റവുമധികം പ്രതീക്ഷ കൽപ്പിക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാർഥികൂടിയായ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക്പേജിലൂടെയാണ് തന്റെ പ്രതികരണം പങ്കുവെച്ചത്.
ബിജെപിയെ അധികാരത്തിലെത്തിക്കാൻ പോകുന്ന ഘടകങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1)മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും. 
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി. 
3)പുതിയ പാർട്ടികൾ ചിലത് എൻ. ഡി. എയിൽ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.

5)കോൺഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. 
7) കേരളത്തിൽ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും

 ശബരിമല വിഷയം ഏറ്റവും കൂടുതൽ പ്രതിഫലിച്ച പത്തനംതിട്ടയിൽ ഇക്കുറി താമര വിരിയുമെന്നാണ് എൻ.ഡി.എ സംഘം വിലയിരുത്തുന്നത്, തിരുവനന്തപുരത്ത് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരനും വിജയമുറപ്പാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.



from Anweshanam | The Latest News From India http://bit.ly/2M1G41c
via IFTTT