Breaking

Wednesday, May 29, 2019

നാലാം നമ്പര്‍ ഇനി ലോകേഷ് രാഹുലിന്

ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുമ്പോള്‍ ഏറ്റവും വലിയ തലവേദനയായി ടീമിനെ പിന്‍തുടര്‍ന്നിരുന്നത് നാലാം നമ്പറില്‍ ആര് കളിക്കും എന്നുള്ളതാണ്. അപകടകരമായി ബാറ്റ് വീശുന്ന മുന്‍നിരയെയും പ്രതിരോധത്തിലൂടെ ടീമിനെ മികച്ച നിലയിലേക്ക് നയിക്കുന്ന മധ്യനിരയെയും ബന്ധിപ്പിക്കുന്ന ശ്രമകരമായ പൊസിഷനില്‍ എല്ലാം തികഞ്ഞൊരു ബാറ്റ്സ്മാനെ ടീമിന് ലഭിച്ചിരുന്നില്ല. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍റിനെതിരെ കെ.എല്‍ രാഹുലിനെ ആ സ്ഥാനത്ത് പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ രാഹുലിന് ഒരു അവസരം കൂടി നല്‍കിയ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയായിരുന്നു. രണ്ടാം നമ്പറിലിറങ്ങി ടീമിന്‍റെ നട്ടെല്ലായ മുന്‍നിരയിലെ കോഹ്‍ലിയുടെ കൂടെയും മധ്യനിരയിലെ മായാജാലക്കാരനായ ധോണിയുടെ കൂടെയും മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ഇന്നിങ്സിന് കെട്ടുറപ്പ് നല്‍കി ലോകേഷ് രാഹുല്‍ നേടിയത് 106 റണ്‍സ്.

മികച്ച രീതിയില്‍ നാലാം നമ്പറില്‍ രാഹുല്‍ ബാറ്റ് ചെയ്തു. നൂറില്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റും കളം നിറഞ്ഞ് കളിച്ച രീതിയും രാഹുലിനെ ഏവരുടെയും ശ്രദ്ധാ കേന്ദ്രമാക്കി. ബാക്ക് ഫുട്ടില്‍ നിന്ന് പുള്‍ ഷോട്ട് കളിക്കുന്ന രീതി ഏതെല്ലാമോ തരത്തില്‍ സെവാഗിനെ ഓര്‍പ്പിച്ചു എന്നു പറഞ്ഞാല്‍ കുറ്റം പറയാനാവില്ല. ഐ.പി.എല്ലിലെ മികച്ച ഫോം പിന്‍തുടരുന്ന രാഹുല്‍ ഇനി വരാനിരിക്കുന്ന മത്സരങ്ങളിലും നിര്‍ണ്ണായക ഘടകമാവാന്‍ എല്ലാ സാധ്യതകളുമുണ്ട്. അങ്ങനെയെങ്കില്‍ ടീം ഇന്ത്യക്ക് വണ്ടി കയറുമ്പോള്‍ ഉണ്ടായിരുന്ന നാലാം നമ്പര്‍ എന്ന തലവേദന മാറ്റിവെച്ച് അല്‍പ്പം വിശ്രമിക്കാം.



from Anweshanam | The Latest News From India http://bit.ly/2HIF4uw
via IFTTT