Breaking

Wednesday, May 1, 2019

തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ കെപിസിസി അഴിച്ചുപണിയെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കെ.പി.സി.സി.യിൽ അഴിച്ചുപണി നടത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് അഴിച്ചുപണി നടത്തുന്നതെന്നും ജംബോ കമ്മിറ്റി ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയാണ് സി.പി.എം. വ്യാപകമായി കള്ളവോട്ട് നടത്തിയതെന്നും കെ.പിസി.സി. അധ്യക്ഷൻ ആരോപിച്ചു. മുസ്ലീം ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണം. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തിൽനിന്ന് മനസിലാക്കിയതെന്നും എന്നാൽ ആരോപണമുയർന്ന സാഹചര്യത്തിൽ പരിശോധന വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സി.പി.എം. സംഘടിതമായി കള്ളവോട്ട് നടത്താൻ ആസൂത്രണം നടത്തി. കോടിയേരി 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞത് ഇതിനുതെളിവാണ്. ഇത്രയും പ്രതികൂലസാഹചര്യത്തിൽ 18 സീറ്റ് ലഭിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചത് പരിശോധിക്കേണ്ടതാണ്. കണ്ണൂരിലെ കള്ളവോട്ട് വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന് ഭീഷണിയാണ്. മാധ്യമപ്രവർത്തകൻ ഒറ്റയ്ക്കല്ല, കേരളസമൂഹം അദ്ദേഹത്തിന് പിന്നിൽ ഒറ്റക്കെട്ടായിനിലകൊള്ളുന്നു-മുല്ലപ്പള്ളി പറഞ്ഞു. Content Highlights:kpcc president mullappally ramachandran says about bogus voting in kerala and kpcc


from mathrubhumi.latestnews.rssfeed http://bit.ly/2WeqDTD
via IFTTT