ബിജു മേനോനും സംവൃത സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ' സത്യം പറഞ്ഞാ വിശ്വസിക്കുവോ ' ടീസർ പുറത്തിറങ്ങി . ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജി. പ്രജിത്ത് ഒരുക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് സജീവ് പാഴൂരാണ് . ഇലക്ഷന്റെ പശ്ചാത്തലത്തിലുള്ള രസകരമായ രംഗമാണ് ടീസറിൽ കാണാൻ കഴിയുക. അലൻസിയർ ,സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ , ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഷാൻ റഹ്‌മാനാണ് സംഗീതം,
രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ളതാണ് .നടൻ നിവിന്പോളിയാണ് ചിത്രത്തിന്റെ ടീസർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
from Anweshanam | The Latest News From India http://bit.ly/2HoXHnb
via IFTTT