Breaking

Wednesday, May 29, 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയ്ക്ക് കോളേജ് മാറ്റത്തിന് അനുമതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യശ്രമം നടത്തിയ വിദ്യാർഥിനിയ്ക്ക് കോളേജ് മാറാൻ സർവകലാശാല അനുമതി നൽകി. മറ്റൊരു കോളേജിൽ പഠനം തുടരാൻ അനുവദിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെയ് 25 ന് സർവകാലാശാല സിൻഡിക്കേറ്റ് യോഗം ചേർന്നാണ് വർക്കല എസ് എൻ കോളേജിലേക്കാണ് മാറ്റം അനുവദിച്ചത്. മുടങ്ങിയ പരീക്ഷകൾ എഴുതാനും പെൺകുട്ടിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. പരീക്ഷാ കൺട്രോളറേയും രജിസ്ട്രാറേയും ഈ വിവരം സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. നിലവിൽ രണ്ടാം സെമസ്റ്ററിൽ പഠിക്കുന്നപെൺകുട്ടിയ്ക്ക് എസ് എൻ കോളേജിൽ മൂന്നാം സെമസ്റ്ററിലാണ് പ്രവേശനം ലഭിക്കുക. രണ്ടാം സെമസ്റ്ററിന്റെ പരീക്ഷാകേന്ദ്രം എസ് എൻ കോളേജിലേക്ക് മാറ്റാനും സർവകലാശാല ഇറക്കിയ ഉത്തരവിൽ പറയുന്നു. നന്നായി പഠിക്കാൻ കഴിയാത്തതിനാൽ എസ് എൻ കോളേജിൽ ഒന്നാം വർഷം മുതൽ പഠനം നടത്താൻ അനുവദിക്കണമെന്ന് വിദ്യാർഥിനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാം വർഷത്തേക്കുള്ള പ്രവേശനത്തിനാണ് സർവകലാശാല ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ക്ലാസുകൾ കൃത്യമായി നടക്കുന്നില്ലെന്നാരോപിച്ച് മെയ് മൂന്നിനാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷാസമയത്ത് വിദ്യാർതി യൂണിയൻ നേതാക്കൾനിർബന്ധിച്ച് ക്ലാസിൽ നിന്ന് പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നും പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പിൽ ആരോപിച്ചിരുന്നു. അധ്യാപകർ കൃത്യമായി ക്ലാസിലെത്താറില്ലെന്നും ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു. Content Highlights: Attempt To Suicide,University College Student


from mathrubhumi.latestnews.rssfeed http://bit.ly/2Qxw1PH
via IFTTT