Breaking

Saturday, May 4, 2019

കെവിന്‍ കൊലക്കേസ്; കെലപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ 

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സ്വദേശി സന്തോഷാണ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്.

ഒന്നാംപ്രതി ഷാനു ചാക്കോയെ പിടികൂടിയത് സന്തോഷിന്റെ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ്.  കേസിലെ മഹസ്സര്‍ സാക്ഷി കൂടിയായ സന്തോഷ് ഷാനുവിനെ തിരിച്ചറിഞ്ഞു. കെവിന്‍ കൊല്ലപ്പെട്ടശേഷം ഒളിവില്‍പോയ നാല് പ്രതികള്‍ താമസിച്ച കുമളിയിലെ ഹോംസ്റ്റേയുടെ നടത്തിപ്പുകാരനേയും ഇന്നലെ വിസ്തരിച്ചു. കേസിലെ പ്രതികളായ വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ നടത്തിപ്പുകാരന്‍ ജിനദേവന്‍ തിരിച്ചറിഞ്ഞു. സാക്ഷി വിസ്താരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്തഘട്ടം ഈ മാസം13ന് തുടങ്ങും. 


 



from Anweshanam | The Latest News From India http://bit.ly/2H3qygM
via IFTTT