തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ കള്ളവോട്ട് ആരോപണം സിപിഎമ്മിന്റെ തന്ത്രമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പോളിങ് ബൂത്തിലെ വീഡിയോ കളക്ടർ സീൽ ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അതെങ്ങനെയാണ് സിപിഎമ്മിന് കിട്ടിയതെന്നും സുധാകരൻ ചോദിച്ചു. പോളിങ് ബൂത്തിലെ വെബ്കാസറ്റിങ് കൊടുത്തത് സിഐടിയുവിനാണെന്നും സുധാകരൻ ആരോപിച്ചു. മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഓഫീസോ മുൻ പരിചയമോ ഇല്ലാത്തവർക്ക് വെബ് കാസ്റ്റിങ്ങ് കരാർ കൊടുത്തത് വ്യക്തമായ ഉദ്ദേശത്തോടെയാണെന്നും കെ. സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങൾ പരാതി പറഞ്ഞപ്പോൾ പോലും കളക്ടർ തിരിത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ 100 ശതമാനവും ഇടതുപക്ഷത്തിന്റെ കൈയിലാകണമെന്നാണ് അവർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. കളക്ടറുടെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടിയിരുന്ന വീഡിയോയുടെ ക്ലിപ്പ് എങ്ങനെ സിപിഎമ്മിന്റെ കൈയിൽ എത്തുമെന്നും സുധാകരൻ ചോദിച്ചു. സിപിഎം കള്ളവോട്ട് ചെയ്യുന്നത് മാതൃഭൂമി പുറത്തുകൊണ്ടുവന്നപ്പോൾ പിടിച്ചുനിൽക്കാൻ മുസ്ലീം ലീഗിന്റെ തട്ടകത്തിലെ വീഡിയോ ക്ലിപ്പുകൾ ഓരോന്നായി പുറത്തുവിടുകയാണ്. സ്ഥാനാർഥിയെന്ന നിലയിൽ ആവശ്യപ്പെട്ടാൽ മാത്രം നടപടിക്രമങ്ങൾ പാലിച്ച് കിട്ടുന്ന വീഡിയോ ക്ലിപ്പുകൾ നോക്കാൻ സിപിഎമ്മിന് കളക്ടർ അനുമതി നൽകിയെന്ന് വേണം സംശയിക്കാനെന്നും കെ. സുധാകരൻ പറഞ്ഞു. വീഡിയോ കൊടുത്തത് ആരാണെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നാണ് തന്റെ ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Bogus Vote Controversy against Muslim League is a CPM Trick; K Sudhakaran
from mathrubhumi.latestnews.rssfeed http://bit.ly/2DJGkv9
via
IFTTT