Breaking

Wednesday, February 27, 2019

ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍, മികച്ച നടി നിമിഷ സജയന്‍

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണിനയിൽ വന്നത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളാണ്. ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടൻമാർ. മികച്ച നടി നിമിഷ സജയൻ. ജോജു ജോർജ് മികച്ച സ്വഭാവ നടൻ ശ്യാമപ്രസാദ് മികച്ച സംവിധായകൻ മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ മികച്ച സിനിമ-കാന്തൻ ദ ലവർ ഓഫ് കളർ, സംവിധായകൻ ഷെരീഫ്.സി മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകൻ- ശ്യാമപ്രസാദ് മികച്ച നടൻ- ജയസൂര്യ, സൌബിൻ മികച്ച നടി- നിമിഷ സജയൻ മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ) മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ) മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ) മികച്ച ബാലനടൻ- മാസ്റ്റർ മിഥുൻ മികച്ച ബാലനടി- അബദി ആദി (പന്ത്) മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ് മികച്ച സിങ്ക് കൌണ്ട്- അനിൽ രാധാകൃഷ്ണൻ​ ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട് മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ മികച്ച ഗായിക- ശ്രേയാ ഘോഷാൽ മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ) മികച്ച പശ്ചാത്തല സംഗീതം- ബിജിബാൽ (ആമി) മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം) മികച്ച ചിത്രസംയോജകൻ - അരവിന്ദ് മൻമദൻ (ഒരു ഞായറാഴ്ച) മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ) മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി ​


from mathrubhumi.latestnews.rssfeed https://ift.tt/2SuJNlM
via IFTTT