Breaking

Wednesday, February 27, 2019

പാകിസ്താന്റെ എഫ്-16 പോര്‍വിമാനം ഇന്ത്യ വെടിവെച്ചിട്ടു

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. അതിർത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങിയത് കണ്ടതായി റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നൗഷേര സെക്ടറിൽ നേരത്തേ പാകിസ്താന്റെ രണ്ട് എഫ് 16 വിമാനങ്ങൾ അതിർത്തി ലംഘിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച രണ്ട് വിമാനങ്ങളേയും ഇന്ത്യൻ വ്യോമസേന തുരത്തി ഓടിക്കുകയായിരുന്നു. ഇതിൽ ഒരു വിമാനമാണ് വെടിവെച്ചിട്ടത് എന്നാണ് സൂചന. ഭീകരകേന്ദ്രങ്ങളിൽ ആക്രമണമുണ്ടായതു മുതൽ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താൻ ഗ്രാമീണരെ മറയാക്കി ഷെല്ലാക്രമണം തുടരുന്നുണ്ട്. Content highlights:Pakistan Air Forces F-16 that violated Indian air space shot down in Indian retaliatory fire


from mathrubhumi.latestnews.rssfeed https://ift.tt/2VqTnbh
via IFTTT