Breaking

Saturday, July 4, 2020

ഒപ്പം നിന്നാല്‍ സിപിഎം ആരേയും വിശുദ്ധരാക്കും അല്ലാത്തപ്പോള്‍ തൊട്ടുകൂടാന്‍ പറ്റാത്തവരും- മുനീര്‍

കോഴിക്കോട്: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ വാഴ്ത്തികൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ എം.കെ.മുനീർ. സിപിഎം മറ്റു പാർട്ടികളെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിലകൽപ്പിക്കുന്നില്ലെന്ന് മുനീർ പറഞ്ഞു. സിപിഎമ്മെന്ന കുളത്തിൽ മുക്കിയെടുത്താൽ എല്ലാവരും വിശുദ്ധരാകും. യുഡിഎഫിൽ നിൽക്കുകയാണെങ്കിൽ മാണി വിഭാഗം ഏറ്റവും വലിയ അഴിമതിക്കാരും തൊട്ടുകൂടാൻ പറ്റാത്തവരുമാണ്. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പോലും മാണിക്കില്ലെന്ന് പറഞ്ഞവരാണ്. തങ്ങളുടെ പക്ഷത്തേക്ക് വരാൻ തുനിഞ്ഞാൽ സിപിഎം അവരെ വിശുദ്ധരാക്കും മുനീർ വ്യക്തമാക്കി. സിപിഎമ്മിനൊപ്പം കൂടിയാൽ ഏത് പാർട്ടിയേയും അവർ മതേതര ജനാധിപത്യമൂല്യമുള്ളവരായി വാഴ്ത്തും. സിപിഎമ്മിന്റെ സംശുദ്ധരാഷ്ട്രീയത്തിന്റെ നിർവചനം അനുസരിച്ച് നിലപാടെടുക്കാൻ യുഡിഎഫിനെ കിട്ടില്ലെന്നും വെൽഫയർ പാർട്ടിയുമായുള്ള ലീഗിന്റെ ചർച്ചകളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുനീർ പ്രതികരിച്ചു. യുഡിഎഫിന് ആരേയും പുറത്താക്കുക എന്ന ചിന്തയില്ല. കേരളകോൺഗ്രസിനെ തിരിച്ചെടുക്കുന്നതിന് ജോസ് കെ.മാണി തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:kerala congress conflict-MK Muneers reply to Kodiyeri Balakrishnan


from mathrubhumi.latestnews.rssfeed https://ift.tt/31K4x14
via IFTTT