ജനീവ: കൊറോണ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (WHO). ചൈനയല്ല ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ചൈനയിലെ തങ്ങളുടെ ഓഫീസിൽ നിന്നാണ് ആദ്യം മുന്നറിയിപ്പ് നൽകിയതെന്നും ലോകാരോഗ്യ സംഘടനഅറിയിച്ചു. ഹുബെ പ്രവിശ്യയിലെ വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷന് ഡിസംബർ 31-ന് ന്യുമോണിയ ബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. തങ്ങളുടെ ചൈനയിലെ ഓഫീസ് ഡിസംബർ 31-ന് ഒരു പകർച്ചവ്യാധി ന്യുമോണിയയുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് നൽകി. വുഹാൻ ഹെൽത്ത് കമ്മീഷൻ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. അതേ ദിവസം തന്നെ, ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി വിവര സംവിധാനം യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കൽ നിരീക്ഷണ ശൃംഖലയായ പ്രോമെഡിന് വിവരം കൈമാറുകയും ചെയ്തു. വുഹാനിലെ അജ്ഞാതമായ കാരണങ്ങളിൽ നിന്ന് ന്യൂമോണിയ ബാധിച്ച അതേ കേസുകളെക്കുറിച്ചാണ് വിവരം നൽകിയത്. അതിന് ശേഷം ലോകാരോഗ്യ സംഘടന ജനുവരി ഒന്ന്, രണ്ട് തിയതികളിൽ ചൈനീസ് അധികൃതരോട് കേസുകളെ സംബന്ധിച്ച് വിവരം തേടി. ജനുവരി മൂന്നിന് മറുപടി ലഭിച്ചു. റിപ്പോർട്ട് സ്ഥിരീകരിക്കാൻ ഡബ്ല്യു.എച്ച്.ഒ.ആവശ്യപ്പെട്ടയുടൻ ചൈനീസ് അധികൃതർ തങ്ങളുമായി ബന്ധപ്പെട്ടെന്നും ലോകാരോഗ്യസംഘടന ഡയക്ടർ മൈക്കൽ റയാൻ പറഞ്ഞു. അതേ സമയം ലോകാരോഗ്യ സംഘടനക്ക് ഇതുസംബന്ധിച്ച് വിവരം ആദ്യം ആരാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മഹാമാരിയെ സംബന്ധിച്ച് ആവശ്യമായ വിവരം നൽകുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അവർ ചൈനക്ക് കീഴ്പ്പെട്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. Content Highlights:WHO Says First Alerted To Coronavirus By Its Office, Not China
from mathrubhumi.latestnews.rssfeed https://ift.tt/3eZFRpc
via
IFTTT