Breaking

Saturday, July 18, 2020

സെക്രട്ടേറിയറ്റിൽനിന്ന് വാർത്ത ചോരുന്നെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം കൊടുമ്പിരികൊണ്ടിരിക്കേ, സെക്രട്ടേറിയറ്റിൽനിന്ന് വാർത്ത ചോരാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി. ഇ-ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധവേണമെന്ന് ഉദ്യോഗസ്ഥരോടു നിർദേശിക്കണം. ഫയലുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് സർക്കാരിന്റെ പല വിവരങ്ങളും ചോരാൻ ഇടയാക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ അറിയിക്കുകയായിരുന്നു. ലോക്ഡൗണിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പകുതിയോളം ജീവനക്കാർ ഇപ്പോൾ വീടുകളിലിരുന്നാണ് ഫയൽ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. എന്നാൽ, ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്നുപോലും വാർത്തകൾ പുറത്തുപോകുന്നുണ്ടെന്ന് മന്ത്രിമാരിൽ ചിലർ അഭിപ്രായപ്പെട്ടു. ഫയലുകൾ ഡൗൺലോഡ് ചെയ്യാതെതന്നെ വിവരങ്ങൾ ചോർത്താൻ എളുപ്പമാണെന്ന വിലയിരുത്തലാണു മന്ത്രിമാർ പങ്കുവെച്ചത്. ഇക്കാര്യത്തിൽ ഉന്നതോദ്യോഗസ്ഥർ മുൻകരുതൽ പാലിക്കണമെന്നും അവർ നിർദേശിച്ചു. മുൻപ് അണ്ടർ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്കുമാത്രമേ ഇ-ഫയലുകൾ സ്വന്തം ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഉദ്യോഗസ്ഥരിൽ പലരും വീടുകളിലിരുന്നു ജോലിചെയ്യാൻ തുടങ്ങിയതോടെ സ്വന്തം ലാപ്ടോപ്പിൽ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. ഇ-ഫയലുകൾ ഒരാൾ കൈകാര്യം ചെയ്യും മന്ത്രിമാരുടെ ഓഫീസുകളിൽ ഇ-ഫയലുകൾ ഒരാൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്നു മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും വിവിധ സെക്ഷനുകളിലെ ഫയലുകൾ ചോരാതിരിക്കാൻ രഹസ്യാത്മകത നിലനിർത്തി നടപടി സ്വീകരിക്കും. Content Highlights:The Chief Secretary said that news leaked from the Secretariat


from mathrubhumi.latestnews.rssfeed https://ift.tt/2WwcVxO
via IFTTT