Breaking

Tuesday, July 21, 2020

ഫൈസൽ ഫരീദ് മലയാള സിനിമകൾക്ക്‌ പണമിറക്കിയെന്ന് സൂചന

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ പ്രതി ഫൈസൽ ഫരീദ് നാലു മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന. ഒരു മുതിർന്ന സംവിധായകന്റെയും ന്യൂജെൻ സംവിധായകന്റെയും ചിത്രങ്ങൾ ഇതിൽപ്പെടും. ഇവരടക്കം സിനിമാരംഗത്തെ പലരിൽനിന്നും എൻ.ഐ.എ. വിവരങ്ങൾ തേടി. ഫൈസൽ തന്ത്രശാലിയായ കുറ്റവാളിയാണെന്നും എൻ.ഐ.എ. അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ചിത്രങ്ങൾക്കുവേണ്ടി പണമിറക്കിയെങ്കിലും സിനിമാനിർമാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസൽ ഇടപെട്ടില്ലെന്നാണ് അറിയുന്നത്. ഫൈസലിന്റെ അടുത്തസുഹൃത്തുവഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാൽ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണ് സംസാരിച്ചിരുന്നത്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുവരാനാണ് എൻ.ഐ.എ. ശ്രമിക്കുന്നത്. പാസ്‌പോർട്ട് റദ്ദാക്കി ഫൈസലിനെ കസ്റ്റഡിയിൽ എടുത്ത ദുബായ് പോലീസ് പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2WEZZWh
via IFTTT