ന്യൂഡൽഹി: സ്വർണ്ണകള്ളക്കടത്ത്കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിർമ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്ത് കേസ് വളരെ കർശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്.പരോക്ഷ നികുതി ബോർഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങൾ ആരാഞ്ഞു. ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോ എന്നും ആലോചിക്കുന്നതായാണ് റിപ്പോർട്ട് കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാണെന്ന് വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തിന് തീരുമാനമെടുക്കൂ എന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചനകൾ. കസ്റ്റംസിന് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ നടത്താനുള്ള അധികാരമില്ല. സ്വർണ്ണക്കടത്ത് എങ്ങോട്ടാണ്, ആർക്കുവേണ്ടിയാണ് എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുക. ക്രിമിനൽ കേസായി രൂപാന്തരപ്പെടുകയാണെങ്കിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത തെളിയും. സ്വർണ്ണം വന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എൻഐഎ അന്വേഷണമുണ്ടാകും. യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് യു.എ.ഇ പൗരൻമാരെ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം കസ്റ്റംസ് മുന്നോട്ടു വെച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ വിദേശ മന്ത്രാലയത്തിനും നടപടികളെടുക്കേണ്ടി വരും. content highlights:Gold smuggling case, V Muraleedharan and Nirmala Sitaraman meets
from mathrubhumi.latestnews.rssfeed https://ift.tt/2ZRh3JL
via
IFTTT