Breaking

Friday, July 17, 2020

ട്രൈബല്‍ പാര്‍ട്ടിക്ക് മനംമാറ്റം: ഗെഹലോത്തിന് പിന്തുണയേറുന്നു

ജയ്പുർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗഹലോത്ത് സർക്കാരിന് പിന്തുണയുമായി ബി.ടി.പി.(ഭാരതീയ ട്രൈബൽ പാർട്ടി). വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന പക്ഷം വിട്ടുനിൽക്കാനായിരുന്നു എം.എൽ.എമാർക്ക് നേരത്തെ പാർട്ടിനിർദേശം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ നിലപാടിൽ ബി.ടി.പി. മാറ്റം വരുത്തിയിരിക്കുകയാണ്. അശോക് ഗഹലോത്ത് പക്ഷത്തിനൊപ്പം നിൽക്കാൻ ബി.ടി.പി. എം.എൽ.എമാർക്ക് നിർദേശം നൽകി. ബി.ടി.പിയുടെ എം.എൽ.എമാർ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ മഹേഷ് വാസവ പറഞ്ഞു. രണ്ട് എം.എൽ.എമാരാണ് ബി.ടി.പിയ്ക്കുള്ളത്. content highlights: btp to support ashok gehlot camp in rajastan


from mathrubhumi.latestnews.rssfeed https://ift.tt/39bjJGb
via IFTTT