Breaking

Wednesday, July 22, 2020

27-ന് ചേരാൻ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം ഒഴിവാക്കുന്നു

തിരുവനന്തപുരം: 27-ന് കൂടാൻ നിശ്ചയിച്ചിരുന്ന നിയമസഭാസമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കും. സഭാസമ്മേളനം ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സർക്കാർ പ്രതിപക്ഷവുമായി പ്രാഥമിക ആലോചന നടത്തി. ഇക്കാര്യത്തിൽ യോജിച്ച തീരുമാനത്തിലേക്കാണ് സർക്കാരും പ്രതിപക്ഷവും എത്തുന്നത്. സർക്കാരിനും സ്പീക്കർക്കും എതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സഭാസമ്മേളനം ഒഴിവാക്കുകയാണെങ്കിൽ ഈ നോട്ടീസുകളും അപ്രസക്തമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈയാഴ്ചതന്നെ സർവകക്ഷിയോഗം വിളിച്ചുചേർക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. 31-നകം ധനബിൽ നിയമസഭാസമ്മേളനം ചേർന്ന് പാസാക്കേണ്ടതുണ്ട്. ഇതിനായാണ് സഭാസമ്മേളനം 27-ന് കൂടാൻ നിശ്ചയിച്ചത്. സഭ ചേരാതെവന്നാൽ ധനകാര്യബിൽ ഓർഡിനൻസായി ഇറക്കേണ്ടിവരും. സംസ്ഥാനചരിത്രത്തിൽ ഇതുവരെ ധനകാര്യബിൽ ഓർഡിനൻസായി ഇറക്കേണ്ടിവന്നിട്ടില്ല. സഭാസമ്മേളനം വിളിച്ചുകൂട്ടാൻ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെങ്കിൽ മന്ത്രിസഭായോഗം ചേർന്ന് വീണ്ടും ഗവർണറോട് ആവശ്യപ്പെടേണ്ടിവരും. ഇതിനായുള്ള പ്രത്യേക മന്ത്രിസഭായോഗം വ്യാഴാഴ്ച ചേരാനാണ് ഉദ്ദേശിക്കുന്നത്. Content Highlight: Assembly session scheduled on the 27th is cancelled


from mathrubhumi.latestnews.rssfeed https://ift.tt/32GkMwA
via IFTTT