Breaking

Sunday, March 8, 2020

പള്ളിവാസലില്‍ ആറ് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാവ് സ്വകാര്യ വ്യക്തിക്ക് ലീസിന് നല്‍കി

മൂന്നാർ: മൂന്നാർ പള്ളിവാസലിൽ ആറ് ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് ലീസിന് നൽകി. സിപിഎം നേതാവും കുടുംബാഗങ്ങളുമാണ് സർക്കാർ ഭൂമി ലീസിന് നൽകിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും ഉന്നത റവന്യൂ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന് സബ് കളക്ടർ റിപ്പോർട്ട് നൽകി. മൂന്നാർ സ്പെഷ്യൽ തഹസീൽദാറിനെതിരേയുള്ള റിപ്പോർട്ടിൽ റവന്യൂ അധികാരികൾ ഇതുവരെ നടപടി സ്വീകരിച്ചില്ല. പള്ളിവാസലിലെ കരടിപ്പാറയിലുള്ള ആറ് ഏക്കറോളം വരുന്ന ഭൂമിയാണ് ലീസിന് നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആലപ്പുഴ സ്വദേശിയായ സ്വകാര്യവ്യക്തിക്ക് സിപിഎം നേതാവും കുടുംബവും പാട്ടത്തിന് നൽകിയത്. സിപിഎ കല്ലാർ ബ്രാഞ്ച് സെക്രട്ടറിയായ ഉദയകുമാറിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നാട്ടുകാരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. മൂന്നാർ സ്പെഷ്യൽ തഹസീൽദാറും ദേവികുളം സബ്കളക്ടറും നൽകിയ റിപ്പോർട്ടിൽ ഭൂമി കൈമാറിയത് ഉദയകുമാറും പിതാവുമാണെന്ന് പറയുന്നുണ്ട്. ഭൂമി സന്ദർശിച്ച് അവിടെയുണ്ടായിരുന്ന നിർമാണ പ്രവർത്തനങ്ങൾ സ്പെഷ്യൽ തഹസീൽദാർ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ കൈയേറ്റം ബോധ്യപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും തുടർനടപടികൾ എടുക്കാനും സ്പെഷ്യൽ തഹസീൽദാർ തയ്യാറായില്ലെന്നാണ് ദേവികുളം സബ്കളക്ടറുടെ റിപ്പോർട്ടിലുള്ളത്. സർക്കാർ ഭൂമി കൈയേറിയവർക്കെതിരെ ക്രിമിനൽ കേസിന് ശുപാർശ ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവികുളം സബ്കളക്ടറുടെ ഈ റിപ്പോർട്ട് വന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇടുക്കി ജില്ലാ കളക്ടറുടെ ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. Content Highlights:CPM leader leased six acres of land in Pallivasal to a private person


from mathrubhumi.latestnews.rssfeed https://ift.tt/3cBRstT
via IFTTT